ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ. റോത്തഗ് ജില്ലയിൽ ബസ് സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഹിമാനി നാർവാലാണ് മരിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഹിമാനി പങ്കെടുത്തിരുന്നു.
ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരനാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് കണ്ടെത്തിയത്. ദുപ്പട്ട കൊണ്ട് കഴുത്ത് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. റോത്തഗിലെ വിജയ് നഗർ മേഖലയിലാണ് ഹിമാനിയുടെ വീട്.
പോസ്റ്റ്മാർട്ടത്തിനായി റോത്തഗിലെ പി.ജി.ഐ.എം.എസ് ആശുപത്രിയിലേക്ക് പെൺകുട്ടിയുടെ മൃതദേഹം മാറ്റിയിട്ടുണ്ട്. ഹിമാനയുടെ മരണം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പാർട്ടി എം.എൽ.എ ബി.ബി ബാത്ര ആവശ്യപ്പെട്ടു. പാർട്ടിയുടെ എല്ലാ പരിപാടികളിലും സഹകരിക്കുന്നയാളാണ് ഹിമാനിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി സംപാല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് വിജേന്ദ്ര സിങ് പറഞ്ഞു. പോസ്ററ്മാർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിമാനിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് മുൻ ഹരിയാന മുഖ്യമന്ത്രി ദീപേന്ദർ ഹൂഡ പറഞ്ഞു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. കൊലപാതകത്തിൽ ശക്തമായ അന്വേഷണം നടത്തണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.