Posted On
date_range Updated On
date_range അഞ്ചിടത്തും കോൺഗ്രസ് ജയിക്കുമെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ആറ് മാസം മുൻപ് തന്നെ ആരംഭിച്ചിരുന്നെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ജനാധിപത്യത്തെ അട്ടിമറിച്ച് കോൺഗ്രസിൽ നിന്ന് ബിജെപി മോഷ്ടിച്ചു കൊണ്ടുപോയ മധ്യപ്രദേശ് ഇത്തവണ തിരിച്ചുപിടിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും തുടർഭരണം ഉണ്ടാകും. തെലങ്കാനയിലും മിസോറാമിലും കോൺഗ്രസ് തിളക്കമാർന്ന വിജയം നേടും.തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്. ജാതി സെൻസസ് വേണമെന്ന് ആവശ്യം കോൺഗ്രസ് ഉയർത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടല്ലെന്നും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണെന്നും വേണുഗോപാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.