നവജ്യോത്​ സിങ്​ സിദ്ദു

പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ സിദ്ദുവിന്‍റെ നേതൃത്വത്തിൽ നേരിടും -ഹരീഷ്​ റാവത്ത്​

അമൃത്​സർ: പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ കോൺഗ്രസ്​ അധ്യക്ഷൻ നവജ്യോത്​ സിങ്​ സിദ്ദുവിൻറെ​ നേതൃത്വത്തിൽ നേരിടുമെന്ന്​ മുതിർന്ന നേതാവ്​ ഹരീഷ്​ റാവത്ത്​. സംസ്​ഥാനത്തെ നിലവിലെ രാഷ്​ട്രീയ സാഹചര്യം കണക്കി​െലടുക്കു​േമ്പാൾ സിദ്ദു വളരെ ജനപ്രിയനാണെന്നും റാവത്ത്​ പറഞ്ഞു. മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത്​ (നിയമസഭ തെരഞ്ഞെടുപ്പ്​) കോൺഗ്രസ്​ അധ്യക്ഷൻ തീരുമാനിക്കും. എന്നാൽ നിലവിലെ സാഹചര്യത്തിൽ പഞ്ചാബ്​ പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റിയുടെ കീഴിലായിരിക്കും മന്ത്രിസഭക്കായുള്ള പോരാട്ടം. അതി​െന്‍റ തലവൻ നവജ്യോത്​ സിങ്​ സിദ്ദു വളരെ ജനപ്രിയനാണ്​' -റാവത്ത്​ പറഞ്ഞു.

ചരൺജിത്​ സിങ്​ ചന്നിയെ ഒറ്റക്കെട്ടായാണ്​ പാർട്ടി നേതൃത്വം മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതെന്നും സംസ്​ഥാനത്തെ രണ്ടു ഉപമുഖ്യമന്ത്രിമാരെ ഇതുവരെ തീരുമാനിച്ചി​ട്ടി​ല്ലെന്നും റാവത്ത്​ കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെ 11 മണിക്കാണ്​ പുതിയ മുഖ്യമന്ത്രി ചരൺജിത്​ സിങ്​ ചന്നിയുടെ സത്യപ്രതിജ്ഞ. പ​ഞ്ചാ​ബി​ൽ കോൺഗ്രസ്​ നേതൃത്വവും അമരീന്ദറും തമ്മിൽ നീണ്ടുനിന്നിരുന്ന രാഷ്​ട്രീയ യുദ്ധത്തിനൊടുവിലായിരുന്നു അമരീന്ദറിന്‍റെ​ രാ​ജി. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ​ അമരീന്ദർ സിങ്​ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അ​പ​മാ​നി​ത​നാ​യാ​ണ്​ പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് രാ​ജിവെച്ച​ ശേ​ഷം അ​മ​രീ​ന്ദ​ർ സിങ് പ്രതികരിച്ചിരുന്നു.    

Tags:    
News Summary - Congress Will Fight 2022 Punjab Polls Under Navjot Sidhu Harish Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.