ലക്നോ: പ്രതിമാസം 35 രൂപ വാടക നൽകാത്തതിനാൽ കോൺഗ്രസിന് അലഹാബാദ് ഒാഫീസ് നഷ്ടമാകും. ദശകങ്ങളായി പാർട്ടി വാടക അടക്കുന്നില്ല. കുടിശ്ശിക 50,000 രൂപ കവിഞ്ഞതോടെയാണ് കെട്ടിടം ഒഴിയണമെന്ന് ഉടമസ്ഥർ പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അലഹാബാദിലെ തിരക്കേറിയ മേഖലയിലാണ് ഒാഫീസ് പ്രവർത്തിക്കുന്നത്. എട്ട് ദശകങ്ങളായി ഇവിടെ ഒാഫീസ് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. കെട്ടിടത്തിെൻറ ഉടമായായ രാജ് കുമാർ സരസ്വത് വാടക കുടിശ്ശിക തീർത്ത് അടക്കുകയോ കെട്ടിടം ഒഴിയുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. 3000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം ഒഴിയണമെന്ന് ഇൗ വർഷം ആദ്യവും ഉടമ ആവശ്യപ്പെട്ടിരുന്നു.
സ്വതന്ത്ര്യസമര ചർച്ചകൾ നടന്ന കെട്ടിടത്തിൽ നിരവധി മുതിർന്ന നേതാക്കൾ യോഗം ചേർന്നിരുന്നു. കെട്ടിടത്തിെൻറ തിളക്കമാർന്ന ചരിത്രം ചൂണ്ടിക്കാട്ടി ഒാഫീസ് നിലനിർത്താൻ കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും സംസ്ഥാന പ്രസിഡൻറ് രാജ് ബബ്ബാറിനും പാർട്ടി നേതൃത്വം കത്തയച്ചിട്ടുണ്ട്.
ഒാഫീസ് ജീവനക്കാരിൽ നിന്നും സിറ്റി കോൺഗ്രസ് കമ്മിറ്റി പ്രവർത്തകരിൽ നിന്നും തുക പിരിച്ചെടുത്ത് വാടക കുടിശ്ശിക തീർക്കാനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.