ബിഹാറിലെ തിരിച്ചടി; ജയിക്കുന്നത് എസ്.ഐ.ആറെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബിഹാറിലെ മോശം പ്രകടനത്തിന് കാരണം എസ്.ഐ.ആറെന്ന് കോൺഗ്രസ്. പാർട്ടി നേതാവ് ഉദിത് രാജാണ് ഇതുസംബന്ധിച അഭിപ്രായപ്രകടനം നടത്തിയത്. എക്സിലൂടെയായിരുന്നു അദ്ദേഹത്തി​ന്റെ പ്രതികരണം. എസ്.ഐ.ആറാണ് വിജയത്തിലേക്ക് നീങ്ങുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‍കരണത്തിന് ശേഷം ബിഹാറിൽ നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

ബിഹാറിൽ തുടർഭരണം ഉറപ്പിച്ചാണ് എൻ.ഡി.എ മുന്നേറ്റം. 160ലേറെ സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യത്തിന് 68 സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ സാധിച്ചത്. കഴിഞ്ഞ വർഷം 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ നിലവിൽ ലീഡ് ചെയ്യുന്നത് 14 ഇടത്ത് മാത്രമാണ്. ബിഹാറിൽ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര നടത്തിയിരുന്നു.

ബിഹാറിലെ ​ഗ്രാമങ്ങളിലൂടെ കടന്നുപോയ രാഹുൽ ഗാന്ധിയുടെ യാത്ര കോൺഗ്രസിന് വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, ബിഹാറിൽ താഴെത്തട്ടിൽ ഇതൊന്നും സ്വാധീനിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇൻഡ്യ സഖ്യത്തിൽ ആർ.ജെ.ഡിക്ക് മാത്രമാണ് ബിഹാറിൽ പിടിച്ച് നിൽക്കാനായത്. ഇടതുപാർട്ടികൾ ഉൾപ്പടെ ആർക്കും കഴിഞ്ഞ വർഷത്തെ നേട്ടം ആവർത്തിക്കാൻ സാധിച്ചില്ല.

Tags:    
News Summary - Congress' Udit Raj pins blame for party's poor show in Bihar polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.