ജയ്റാം താക്കൂർ
ഷിംല: ജാതി സെൻസസിനെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി നേതാവും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായ മുൻ ജയ്റാം താക്കൂർ. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ജാതി സെൻസസ് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു.
"തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ കഴിയുന്ന വിഷയങ്ങൾ അന്വേഷിക്കും. ഇതും അതുപോലെയാണ്. സ്വന്തം ലാഭത്തിനായി രാഷ്ട്രീയ കാഴ്ചപാടിൽ മാത്രമാണ് അവർ വിഷയത്തെ കാണുന്നത്. ഇത് സമൂഹത്തിൽ വലിയ ഭിന്നത ഉണ്ടാക്കാൻ കാരണമാകും. നിർഭാഗ്യകരമായ പ്രവണതയാണിത്"- ജയ്റാം താക്കൂർ പറഞ്ഞു.
ഹിമാചൽ പ്രദേശ് ഗവർണർ ശിവ് പ്രതാപ് ശുക്ലയും ജാതി സെൻസസിനെതിരെ രംഗത്തെത്തിയിരുന്നു. സമൂഹത്തെ വിഭജിക്കാനാണ് ജാതി സെൻസസ് എന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ വിഭജിച്ചുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അമൃതകാലമാണ് ഇപ്പോഴെന്നും ലോകം മുഴുവൻ ഇന്ത്യയിലേക്ക് നോക്കുമ്പോഴും ഇന്ത്യയിൽ താമസിക്കുന്ന ചിലർ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹിന്ദുത്വയെ തകർക്കാനുള്ള ശ്രമമാണ് ജാതി സെൻസസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.