Posted On
date_range Updated On
date_range തമ്മിൽ കലഹിക്കുന്ന കോൺഗ്രസിന് എങ്ങനെ ബി.ജെ.പിയോട് പൊരുതാനാകും - ഉമർ അബ്ദുല്ല
ശ്രീനഗർ: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ രാജിക്കു പിറെക കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡൻറ് ഉമർ അബ്ദുല്ല.
നേതാക്കൾ തമ്മിൽ കലഹിക്കുന്ന കോൺഗ്രസിന് എങ്ങനെ ബി.ജെ.പിയോട് പൊരുതാനാകുമെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കു പുറത്തെ എല്ലാ സംഘടനകളെയും ബാധിക്കുന്ന വിഷയമാണ്.
ചുരുങ്ങിയത് 200 സീറ്റിലെങ്കിലും ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് രാജ്യത്ത് പ്രധാന മത്സരം. സംസ്ഥാന നേതാക്കൾ പരസ്പരം കലഹിക്കുന്നത് തുടരുന്നത് ബി.ജെ.പിക്കെതിരായ പോരാട്ടം ദുർബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.