ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ചിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാത്തതിന് എതിരെ കോൺഗ്രസ്. പ്രഖ്യാപനം വൈകുന്നതിന്റെ യാഥാർഥ്യം എന്താണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന് 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും തെലങ്കാനയിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ മാധ്യമങ്ങളും മറ്റുള്ളവരും കോൺഗ്രസിനെ ആക്രമിക്കാൻ തുടങ്ങി. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ചിട്ടും ബി.ജെ.പി മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ ആർക്കും പരാതിയില്ല. ഒരു ദിവസം മുമ്പ് തന്നെ തെലങ്കാനയിൽ ഞങ്ങൾ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.''-എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയാണ് ണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി.
എന്നാൽ ഫലം വന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ താമസത്തിന് പിന്നിൽ എന്താണ് കാരണമെന്നാണ് ജയ്റാം രമേഷ് ചോദിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻനിർത്തിയായിരുന്നില്ല ബി.ജെ.പിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിക്കൊണ്ടായിരുന്നു ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ ആരാകും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.