പൗരത്വ ഭേദഗതി: ന്യൂനപക്ഷങ്ങളുടെ പൗരത്വം കവരാൻ വ്യവസ്ഥയുണ്ടെങ്കിൽ തെളിയിക്കൂ; രാഹുലിനോട് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ നിയമത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയാൻ വ്യവസ്ഥയുണ്ടെങ്കിൽ അത് തെളിയിക്കാൻ ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ് -അമിത് ഷാ പറഞ്ഞു.

ഈ നിയമത്തിൽ എവിടെയും ന്യൂനപക്ഷങ്ങളുടെ പൗരത്വം ഇല്ലാതാക്കാൻ വ്യവസ്ഥയില്ലെന്ന് രാജ്യത്തെ എല്ലാ പൗരന്മാരോടും ഞാൻ പറയുകയാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്
എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്ന ഭേദഗതി മാത്രമാണ് ഉള്ളത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എടുത്തുകളയുമെന്ന് കോൺഗ്രസ് പ്രചരണം നടത്തുകയാണ് -അമിത് ഷാ വ്യക്തമാക്കി.

Tags:    
News Summary - Congress spreading rumours on CAA says Amit Shah-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.