ബംഗളൂരു: കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗത്തിെൻറ ചുമതല വഹിച്ചിരുന്ന ദിവ്യ സ്പന്ദന എന്ന രമ്യയുടെ ട്വിറ്റർ പേജ് നീക്കം ചെയ്തു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് divya spandana/ramya എന്ന പേരിലുള്ള ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയത്.
ട്വിറ്ററിൽ ഇപ്പോൽ ഈ അക്കൗണ്ട് ലഭ്യമല്ല. മുമ്പുണ്ടായിരുന്ന ട്വീറ്റുകൾ പിൻവലിക്കുകയായിരുന്നു ആദ്യം. പിന്നീട് പേജ് പൂർണമായും അപ്രത്യക്ഷമാകുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തെതുടർന്ന് ദിവ്യ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചു.
താൻ പാർട്ടി വിടുമെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് ദിവ്യ വാർത്ത ഏജൻസിയോട് പ്രതികരിച്ചു. ദിവ്യ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തെന്ന വാർത്ത കോൺഗ്രസ് മാധ്യമവിഭാഗവും തള്ളിക്കളഞ്ഞിട്ടുണ്ട്. ട്വിറ്ററിനൊപ്പം ദിവ്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു ദിവ്യയുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ഏറ്റവും ഒടുവിലായി വന്ന ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.