കർഷക സമരം,സാമ്പത്തിക മാന്ദ്യം; പ്രത്യേക പാർലമെൻറ്​ വിളിക്കണമെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച്​ കർഷക സമരം തുടരുന്നതിനിടെ പ്രത്യേക പാർല​മെൻറ് യോഗം​ വിളിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു ​ കോൺഗ്രസ്​ ലോക്​സഭ കക്ഷി നേതാവ്​ അധീർ രഞ്​ജൻ ചൗധരി ആവശ്യം ഉന്നയിച്ച്​ ലോക്​സഭ സ്​പീക്കർ ഓം ബിർളക്ക്​ കത്തയച്ചു.

കർഷക സമരം, കോവിഡ്​ വാകസിൻ, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്​മ, ഇന്ത്യ-ചൈന അതിർത്തി തർക്കം, പാകിസ്​താൻെറ വെടിനിർത്തൽ ലംഘനം തുടങ്ങിയവെക്കുറിച്ച്​ വ്യക്തമായ സംവാദങ്ങൾ നടക്കേണ്ടതുണ്ടെന്ന്​ കാണിച്ചാണ്​ ചൗധരി കത്തയച്ചത്​. ശൈത്യ കാല സമ്മേളനം ചെറു സെഷനായി നടത്താനാണ്​ ചൗധരിയുടെ ആവശ്യം.

കർഷകരുമായി കേന്ദ്രസർക്കാർ നടത്തുന്ന നാലാംവട്ട ചർച്ച തുടരുകയാണ്​. രാവിലെ 11ന്​ വിഗ്യാൻ ഭവനിൽ ആരംഭിക്കേണ്ട ചർച്ച 12:30ഓടെയാണ്​ ആരംഭിച്ചത്​. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ്​ തോമർ, റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ എന്നിവർ 35ഓളം കർഷക സംഘടന പ്രതിനിധികളുമായി ചർച്ച തുടരുകയാണ്​. 

Tags:    
News Summary - Congress seeks winter session of Parliament to discuss key issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.