ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്താനിരിക്കവേ വിമർശനവുമായി കോൺഗ്രസ്. മികച്ച സംസ്ഥാനങ്ങളിലൊന്നിനെ സോമാലിയയെന്ന് വിളിച്ചതിന് മാപ്പുചോദിച്ചിട്ട് മതി വോട്ട് ചോദിക്കലെന്ന് കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു.
''നിങ്ങളുടെ സ്വന്തക്കാരനായ പിണറായി വിജയൻ അത് പറയില്ല. പക്ഷേ കേരളത്തോട് മോദി നിരുപാധികം മാപ്പുപറയണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു'' -സുർജേവാല കൂട്ടിച്ചേർത്തു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു മോദി കേരളത്തെ സോമാലിയയോട് ഉപമിച്ചത്. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗങ്ങളിലെ ശിശുമരണ നിരക്ക് ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പ്രസ്താവന. മോദിയുടെ പ്രസ്താവനക്കെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.