ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുൾഡോസർ നാഥ് അല്ലെങ്കിൽ ബുൾഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്ന് പറഞ്ഞാണ് കോൺഗ്രസ് പരിഹസിച്ചത്.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലക്നോവിൽ നടത്താൻ നിശ്ചയിച്ച അഞ്ച് കിലോ മീറ്റർ ഓട്ടത്തിന് ലക്നോ പൊലീസ് അനുമതി നൽകിയിരുന്നില്ല. സ്ത്രീ മുന്നേറ്റത്തിനായി "ലഡ്കി ഹൂം, ലഡ് ശക്തീ ഹൂം' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി നടത്താനിരുന്നത്. ഇതോടെയാണ് ബുൾഡോസർ പരമാമർശവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ലക്നോവിലെ മാരത്തണിൽ ഓടാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ സ്വപ്നങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തകർത്തുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. യുവാക്കളുടെ സ്വപ്നങ്ങളെ ആദിത്യനാഥ് തുടർച്ചയായി തച്ചുടക്കുകയാണ് ചെയ്യുന്നത്. ചോദ്യപേപ്പർ ചോർച്ചയിലൂടെയും റിക്രൂട്ട്മെന്‍റ് റിസൽറ്റുകൾ പ്രഖ്യാപിക്കാതെയും യുവാക്കൾക്കെതിരെ ബലം പ്രയോഗിച്ചും യോഗി ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.