കർണാടക കോൺഗ്രസ് സ്ഥാനാർത്ഥിപട്ടികയിൽ ലിങ്കായത്തുകൾക്ക് മുൻതൂക്കം

മംഗളൂരു: അടുത്ത മാസം 12ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ലിങ്കായത്തുകൾക്ക് മൂൻതൂക്കം. ഞായറാഴ്ച ഹൈക്കമാൻഡ് പ്രഖ്യാപിച്ച 218 സ്ഥാനാർത്ഥികളിൾ 42 പേർ പത്ത് ശതമാനം മാത്രമുള്ള ഈ വിഭാഗത്തിൽ നിന്നാണ്. ജനസംഖ്യയിൽ ഒന്നാം സ്ഥാനക്കാരായ (25ശതമാനം) പട്ടികജാതിയിൽ നിന്ന് 36 സ്ഥാനാർത്ഥികളേയുള്ളൂ. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള മുസ് ലിംകളെ (12.5) പ്രതിനിധാനം ചെയ്ത് 15 പേരെയാണ് സ്ഥാനാർത്ഥികളാക്കിയത്.

വനിതപ്രാതിധ്യം കഴിഞ്ഞ തവണത്തെ പത്തിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദ്ദേശപ്രകാരം 15 ആയി ഉയർന്നു. എൻ.എസ്.യു.ഐക്കും യൂത്ത് കോൺഗ്രസ്സിനും പ്രാതിനിധ്യം നൾകിയപ്പോൾ 25നും 40നും ഇടയിൽ പ്രായക്കാരായ 24 പേർക്ക് ടിക്കറ്റ് ലഭിച്ചു. 49 പേർ 41നും 50നും ഇടയിൽ പ്രായക്കിരാണ്. 51നും 60നും ഇടയിലുള്ളവർ 72, 61നും 70നും ഇടയിലുള്ളവർ 66 എന്നിങ്ങിനെയും ഗോദയിലിറങ്ങും. 70കഴിഞ്ഞവർ ഏഴ് പേരാണുള്ളത്.

സിറ്റിങ് എം.എൽ.എമാരിൽ 12 പേർക്ക് സീറ്റില്ല. അഞ്ച് സീറ്റുകളിൽ പ്രഖ്യാപനം തടഞ്ഞുവെച്ചു. ഇതിൽ ശാന്തിനഗർ എം.എൽ.എയും മലയാളിയുമായ എൻ.എ.ഹാരിസും ഉൾപ്പെടും. പ്രായാധിക്യം,മോശം പ്രകടനം,പാർട്ടിക്ക് പേരുദോശം ഉണ്ടാക്കൽ എന്നിവയാണ് ടിക്കറ്റ് നിഷേധിക്കാനും തടഞ്ഞുവെക്കാനും കാരണം. എൻ.എ.ഹാരിസ് തുടർന്നും മത്സരിക്കാൻ യോഗ്യനാണെന്ന വിലയിരുത്തൽ ഉണ്ടായെങ്കിലും മകൻ മുഹമ്മദ് നാലാപ്പാട്ടും സംഘവും റസ്റ്റാറന്റിൽ നടത്തിയ അക്രമമാണ് അപ്രതീക്ഷിത ആഘാതമായത്.

മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മകൻ യതീന്ദ്ര (വരുണ മണ്ഡലം), നിയമമന്ത്രി ടി.ബി.ജയചന്ദ്രന്റെ മകൻ സന്തോഷ്(ചിക്കനായകനഹള്ളി), ആഭ്യന്തര മന്ത്രി രാമലിങ്ക റെഡ്ഢിയുടെ മകൾ സൗമ്യ റെഡ്ഢി(ജയനഗർ) എന്നിവർക്ക് പിതാക്കളുടെ കടുത്ത പോരാട്ടത്തിനൊടുവിൽ സീറ്റ് ലഭിച്ചു.

Tags:    
News Summary - Congress Releases First List Of Candidates For Karnataka Polls -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.