ന്യൂഡൽഹി: പി.ജെ കുര്യെൻറ കാലാവധി കഴിയുന്നതോടെ ഒഴിവു വരുന്ന രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർഥി നിർണയത്തിൽ പ്രതിപക്ഷ െഎക്യത്തിന് കോൺഗ്രസ് ശ്രമം തുടങ്ങി.
കോൺഗ്രസ് സ്ഥനാർഥിക്ക് പിന്തുണ തേടി അഹമ്മദ് പേട്ടൽ കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ് മമതാ ബാനർജിയെ കണ്ടു. ഞായറാഴ്ച നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടുവെന്നാണ് സൂചന.
ഉപരാഷ്ട്രപതിയാണ് രാജ്യസഭാധ്യക്ഷൻ. ഉപാധ്യക്ഷനെ രാജ്യസഭാംഗങ്ങൾ ചേർന്നാണ് തെരഞ്ഞെടുക്കുക. രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി ഉപാധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം നിതി ആയോഗിെൻറ യോഗത്തിെനത്തിയ കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാർ ചേർന്ന് ലെഫ്. ഗവർണറുടെ വസതിയിൽ സമരമിരിക്കുന്ന കെജ്രിവാളിെന കണ്ടതും മറ്റും പുതിയ മുന്നണി രൂപീകരിക്കുന്നതിെൻറ സൂചനയായാണ് കോൺഗ്രസ് കാണുന്നത്. ഒമ്പതംഗങ്ങളുള്ള ബിജു ജനതാദളും ആറംഗങ്ങളുള്ള തെലങ്കാന രാഷ്ട്ര സമിതിയും കോൺഗ്രസിെന പിന്തുണക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഇവരുടെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാത്തതുകൊണ്ട് കൂടിയാണ് മമതാ ബാനർജിയെ കണ്ട് പിന്തുണ ഉറപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.