തൊഴിൽരഹിതർക്ക് മാസം 8500 രൂപ നൽകും; ഡൽഹിയിൽ വീണ്ടും പ്രഖ്യാപനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ വിദ്യാസമ്പന്നരായ തൊഴിൽരഹിതർക്ക് എല്ലാ മാസവും 8500 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. 'യുവ ഉഡാൻ യോജന' എന്ന പദ്ധതിയിലൂടെ ഒരു വർഷത്തേക്ക് തൊഴിൽരഹിത വേതനം നൽകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു. ഞങ്ങൾ പ്രഖ്യാപിച്ചത് സാമ്പത്തിക സഹായം മാത്രമാണ്. അതിന്നപ്പുറം വിവിധ മേഖലകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ പദ്ധതികൾ കൊണ്ടുവരും -സചിൻ പൈലറ്റ് പറഞ്ഞു.

സ്ത്രീകൾക്ക് 2500 രൂപ പ്രതിമാസ സഹായം പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് തൊഴിൽരഹിതർക്കുള്ള പുതിയ പ്രഖ്യാപനം. പ്യാരി ദീദി യോജന എന്നാണ് സ്ത്രീകൾക്ക് സഹായം നൽകുന്ന പദ്ധതിയുടെ പേര്. ഇതുകൂടാതെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഡൽഹിയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ആകെ 70 സീറ്റാണുള്ളത്. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം. 2015ൽ 67 സീറ്റിൽ വിജയിച്ചാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. 2020ൽ 62 സീറ്റ് നേടി അധികാരം നിലനിർത്തി. 

Tags:    
News Summary - Congress promises 8500 to unemployed youths if voted to power in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.