ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, പ്രതിമാസം വനിതകള്‍ക്ക് 2500 രൂപ, 300 യൂനിറ്റ് സൗജന്യ വൈദ്യുതി, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍, സൗജന്യ റേഷന്‍, ജാതി സെന്‍സസ് തുടങ്ങിയ വാഗ്ദാനങ്ങളുമായി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയുമായി കോൺഗ്രസ്.
ഡല്‍ഹിയില്‍ ജാതി സെന്‍സസ് നടത്തി വിഭവങ്ങള്‍ തുല്യമായി വീതിക്കും. ഡല്‍ഹി നിവാസികള്‍ക്ക് 25 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ആരോഗ്യപദ്ധതിയും നടപ്പാക്കും.
തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് ഒരു വര്‍ഷം 8500 രൂപ സ്റ്റൈപൻഡോട് കൂടിയ അപ്രന്റിസ്ഷിപ്, പൂര്‍വാഞ്ചല്‍ വിഭാഗക്കാരുടെ ക്ഷേമത്തിന് പ്രത്യേക മന്ത്രാലയം എന്നിവയും പ്രകടനപത്രികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.