Posted On
date_range Updated On
date_range കോൺഗ്രസ് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ ഭാരത് ജോഡോ യാത്രക്ക് ഒരു ദിവസം അവധി, ക്യാമ്പിൽ പ്രത്യേക പോളിങ് ബൂത്ത്
മാണ്ഡ്യ: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ഭാരത് ജോഡോ യാത്രയുടെ ക്യാമ്പിൽ പ്രത്യേക പോളിങ് ബൂത്തുകൾ തയാറാക്കും. പോളിങ് ദിവസമായ ഒക്ടോബർ 17ന് പദയാത്രക്ക് അവധി നൽകും. ജോഡോ യാത്രയിൽ പങ്കെടുക്കുന്ന 40 പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികൾക്ക് വോട്ട് ചെയ്യാനാണിത്.
കേരള പര്യടനം പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയുടെ പദയാത്ര നിലവിൽ കർണാടകത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.
കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് മൽസരിക്കുന്നത്. 22 വർഷത്തിനിടയിൽ ആദ്യമായി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മൽസരം നടക്കുന്നത്. 9,000-ലധികം പി.സി.സി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.