ന്യൂഡൽഹി: വികസനം അടിസ്ഥാനമാക്കിയാണ് ബി.ജെ.പിയുെട പ്രവർത്തനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയത്തേക്കാൾ മുൻതൂക്കം വികസനത്തിനാണ് ബി.ജെ.പി നൽകുന്നതെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ പോരാടാനും ഭരിക്കാനും പാർട്ടിക്കാവുന്നതെന്നും മോദി പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ആപ്പിലൂടെ സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകരെ അഭിസംേബാധന ചെയ്യുകയായിരുന്നു മോദി. മുൻ സർക്കാർ വികസനത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല. വിഭജനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന പാർട്ടികൾക്ക് വികസനത്തെ കുറിച്ച് ഒന്നും പറയാനുണ്ടാകില്ല. ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം നടപ്പാക്കുന്നവർക്ക് വികസനം ഒരു പ്രശ്നമല്ല. അവർ പ്രത്യേക സമുദായങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി ലോലിപോപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു.
ബി.ജെ.പിയുടെ പ്രവർത്തകർക്ക് നുണകളോടും കൃത്രിമങ്ങളോടും മല്ലിടേണ്ടിവരും. ആ സമയം പ്രവർത്തകർ തളരരുത്. നമുക്ക് പ്രധാനമെന്ന് തോന്നുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും മോദി പറഞ്ഞു.
കർണാടകയിൽ ബി.ജെ.പിക്ക് മൂന്ന് പ്രധാന അജണ്ടകളാണുള്ളത്. എല്ലാതലങ്ങളിലുമുള്ള അതിവേഗ വികസനത്തിനാണ് പാർട്ടി പ്രാമുഖ്യം നൽകുന്നത്. നാം ഭരിക്കുകയും തെരഞ്ഞെടുപ്പിൽ പോരാടുകയും ചെയ്യുന്നത് വികസനത്തിെൻറ പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകക്ക് 17,000 കിലോമീറ്റർ റോഡ് പണിയാനാവശ്യമായ ഫണ്ട് നൽകി. കോൺഗ്രസ് ഭരണ കാലത്ത് 2000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് 7800 മെഗാവാട്ടായി ഉയർത്തി. സാധാരണക്കാർക്ക് സഹായകരമാകും വിധം സോളാർ വൈദ്യുതിയും ഉത്പാദിപ്പിച്ചുവെന്നും മോദി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.