ഭാരത്​ ബന്ദ്​ വിജയമാക്കാൻ കോൺഗ്രസിന്​ തങ്ങളുടെ സഹായം വേണം- ശിവസേന

മും​ബൈ: മഹാരാഷ്​ട്രയിൽ ഭാരത്​ ബന്ദ്​ വിജയകരമാക്കാൻ രാഹുൽ ഗാന്ധിയു​ടെ പാർട്ടിക്ക് തങ്ങളുടെ സഹായം വേണമെന്ന്​ ശിവസേന. മുഖപത്രമായ സാമ്​നയിലാണ്​ ശിവസേന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്​. മഹാരാഷ്​ട്രയിൽ ഭാരത്​ ബന്ദ്​ വിജയകരമായിരുന്നില്ല. ഇവി​െട വിജയിക്കണമെങ്കിൽ ശിവസേനയുടെ പിന്തുണ വേണം.

പാൽഘട്ട്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ശിവസേനയെ പിന്തുണച്ചില്ല. കോൺഗ്രസും ഇടതുപാർട്ടികളും ശിവസേനക്കെതിരായി സ്​ഥാനാർഥികളെ വച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചു.​ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ശിവസേനയെ പിന്തുണക്കുകയായിരു​െന്നങ്കിൽ പാൽഘട്ടിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന്​ ശിവസേന ആരോപിച്ചു.

സാധാരണക്കാരുടെ താത്​പര്യത്തിന്​ വേണ്ടി നടത്തിയതായതിനാൽ ഭാരത്​ ബന്ദ്​ വിജയമായതിനാൽ സന്തോഷിക്കുന്നുവെന്നും ശിവസേന പറഞ്ഞു.

Tags:    
News Summary - Congress needs us for successful Bharat Bandh: Shiv Sena - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.