ഏഴാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്​

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പി​നുള്ള ഏഴാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്​. 35 മണ്ഡലങ്ങളിലേക് കുള്ള സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചത്​. ഉത്തർപ്രദേശ്​ കോൺഗ്രസ്​ അധ്യക്ഷൻ രാജ്​ ബബ്ബാർ മൊറാദാബാദിന്​ പകര ം ഫത്തേപ്പൂർ സിക്രിയിൽ നിന്ന്​ ജനവിധി തേടും.

മായാവതിയുടെ വിശ്വസ്​തനായ ഇംറാൻ പ്രതാപഗ്രാഹിയ മൊറാദാബാദിൽ നിന്നാവും മൽസരിക്കുക. മുൻ കേന്ദ്രമന്ത്രി രേണുക രാജ്​ തെലങ്കാനയിലെ ഖമ്മത്തിൽ നിന്നും മൽസരിക്കും.

മുൻ കേന്ദ്രമന്ത്രി കരൺ സിങ്ങി​ൻറെ മകൻ വിക്രമാദിത്യ സിങ്​ ജമ്മുകശ്​മീരിലെ ഉദംപൂരിൽ നിന്ന്​ ജനവിധി തേടും​. ഇതിനൊപ്പം ഒഡീഷയിലെ സംസ്ഥാന തെരഞ്ഞെടുപ്പിലേക്കുള്ള 54 സ്ഥാനാർഥികളുടെ പട്ടികയും കോൺഗ്രസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - Congress Names 35 More Candidates-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.