ഗോവയിൽ കൂറുമാറിയ കോൺഗ്രസ് എം.എൽ.എമാർ ഇന്ന് മോദിയെ കാണും

പനാജി: ഗോവയിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.യിലേക്ക് കൂറുമാറിയ എട്ട് എം.എൽ.എമാർ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തനവാഡെ എന്നിവരുടെ നേതൃത്വത്തിലാണ് എം.എൽ.എമാർ ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഗോവയിലെ കോൺഗ്രസ് എം.എൽ.എമാർ കൂറുമാറിയത്. ഇവർ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണാൻ സാധ്യതയുണ്ട്.

Tags:    
News Summary - Congress MLAs who defected in Goa will meet Modi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.