മധ്യപ്രദേശിൽ കോൺ​ഗ്രസ് എം.എൽ.എ ബി.ജെ.പിയിലേക്ക്

ഭോപാൽ: മധ്യപ്രദേശിൽ കോൺ​ഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. ബിന നിയമസഭ എം.എൽ.എ നിർമല സപ്രെ ആണ് പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺ​ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് കൂടുമാറുന്ന മൂന്നാമത്തെ നേതാവാണ് നിർമല.

സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന പൊതുറാലിയിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സാന്നിധ്യത്തിലായിരുന്നു നിർമലയുടെ പാർട്ടി പ്രവേശം. തൻ്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ അത് പാലിക്കാൻ സാധിച്ചില്ലെന്നും സപ്രെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺ​ഗ്രസ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്താണ്. ഒപ്പം വികസനത്തിന്റെ ആജണ്ട പാർട്ടിക്കില്ലെന്നും അവർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ വിതസനത്തിന്റെ പാതയോടൊപ്പമാണ് താൻ ചേരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മാർച്ച് 29ന് അമർവാരയിലെ കോൺ​ഗ്രസ് എം.എൽ.എയായിരുന്ന കംലേഷ് ഷ് ബി.ജെ.പിയിലേക്ക് പോയിരുന്നു. എപ്രിൽ 30നാണ് എം.എൽ.എ റാംനിവാസ് റാവത് ബി.ജെ.പിയിൽ ചേർന്നത്. 

Tags:    
News Summary - Congress MLA to BJP in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.