മന്ത്രിസ്ഥാനം ലഭിച്ചില്ല; പാർട്ടി പദവികൾ രാജിവെച്ച്​ കോൺഗ്രസ്​ എം.എൽ.എ

മുംബൈ: മ​ന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്ന്​ പാർട്ടി പദവികൾ രാജിവെച്ച്​ കോൺഗ്രസ്​ എം.എൽ.എ കൈലാശ്​ ഗൊരാണ ്ടിയാൽ. മോദി തരംഗത്തിനിടയിൽ തനിക്ക്​ ജയിച്ച്​ കയറാൻ കഴിഞ്ഞിട്ടുണ്ടെന്ന്​​ രാജി​ക്ക്​ ശേഷം അദ്ദേഹം പറഞ്ഞു. ഇ ത്​ മൂന്നാം തവണയാണ്​ തനിക്ക്​ മന്ത്രിസ്ഥാനം നിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

താനും ത​​െൻറ അനുയായികളും രാജിക്കത്ത്​ പാർട്ടി അധ്യക്ഷന്​ അയച്ചു. ഇത്​ മൂന്നാം തവണയാണ്​ എം.എൽ.എയാവുന്നത്​. മോദി തരംഗത്തിനിടയിലും തനിക്ക്​ ജയിച്ച്​​ കയറാൻ സാധിച്ചു. പക്ഷേ മൂന്ന്​ തവണയും ​മന്ത്രിസ്ഥാനം നിഷേധിച്ചുവെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

നേരത്തെ കാബിനറ്റ്​ പദവി ലഭിക്കാത്തതിനെ തുടർന്ന് ശിവസേന നേതാവ്​​ അബ്​ദുൽ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ വീണ്ടും കോൺഗ്രസ്​ എം.എൽ.എയുടെ രാജി.

Tags:    
News Summary - Congress MLA Kailash Gorantyal quits as trouble for Maharashtra-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.