മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പാലം ഉദ്​ഘാടനം ചെയ്​തു; മധ്യപ്രദേശിലെ കോൺഗ്രസ്​ എം.എൽ.എക്കെതിരെ കേസ്​

ഭോപാൽ: മധ്യപ്രദേശ്​ മുഖ്യ​മന്ത്രി ശിവരാജ്​ സിങ്​ ചൗഹാ​െൻറ മണ്ഡലത്തിൽ പുതുതായി നിർമിച്ച പാലം ഉദ്​ഘാടനം ചെയ്​ത കോൺഗ്രസ്​ എം.എൽ.എക്കെതിരെ കേസെടുത്ത്​ പൊലീസ്​. എം.എൽ.എ സജ്ജൻ സിങ് വർമക്കെതിരെയാണ്​ പൊലീസ്​ കേസെടുത്തത്​.

സെഹോർ ജില്ലയിലെ ബുധ്​നി മണ്ഡലത്തിലാണ്​ പാലം. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്​സിങ്​ ചൗഹാ​െൻറ മണ്ഡലമാണിത്​. പൊതുമരാമത്ത്​ വകുപ്പ്​ സബ്​ ഡിവിഷനൽ ഒാഫിസർ സോമേഷ്​ ശ്രീവാസ്​തവിനെറ പരാതിയിലാണ്​ കേസ്​.

സെഹോർ ജില്ലയിലെ നസ്​റുല്ലഗഞ്ചിനെയും ദേവസ്​ ജില്ലയിൽ ഖാടെഗാവിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ്​ പാലം. കഴിഞ്ഞവർഷം മൺസൂണിൽ പാലം തകർന്നിരുന്നു. തുടർന്ന്​ നാലു കോടി മുതൽ മുടക്കി പുനർനിർമിക്കുകയായിരുന്നു. പാലത്തി​െൻറ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാൽ രണ്ടുമൂന്നു ദിവസത്തിന്​ ശേഷം മാത്രമേ ഉദ്​ഘാടനം ചെയ്യാവൂവെന്നും അധികൃതർ അറിയിച്ചു.

പാലത്തി​െൻറ ഭാരപരിശോധന ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ, ജൂൺ 30ന്​ സജ്ജൻ സിങ്​ ഇത്​ ഉദ്​ഘാടനം ചെയ്യുകയും ​​പൊതുജനങ്ങൾക്ക്​ തുറന്നുകൊടുക്കുകയുമായിരുന്നുവെന്ന്​ ശ്രീവാസ്​തവ്​ നൽകിയ പരാതിയിൽ പറയുന്നു. വർമയെ കൂടാതെ എ​​േട്ടാളം പേർക്കെതിരെയും ​പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

പാലം ഉദ്ഘാടനത്തിന്​ തയാറായിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ പ്ര​​​​​​​​​തീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾക്ക്​ തുറന്നുനൽകിയി​ട്ടില്ലെന്നും എം.എൽ.എ പ്രതികരിച്ചു.

താൻ ഉദ്​ഘാടനം നടത്തിയ നടപടി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അതിനാലാണ്​ തനിക്കെതിരെ കേസെടുത്തതെന്നും സജ്ജൻ സിങ്​ ആരോപിച്ചു. പാലം പൂർണമായി തയാറായിട്ടില്ലെന്ന്​ ​പൊലീസ്​ പറയു​േമ്പാഴും പണി പൂർത്തീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്​ ത​െൻറ കൈവശമു​ണ്ടെന്നും അദ്ദേഹം പറഞ്ഞ​ു. 

Tags:    
News Summary - Congress MLA booked after inaugurating a bridge in Shivraj Singh Chouhans constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.