ലക്നോ: ഉത്തർപ്രദേശിലെ ‘കാവിവത്കരണത്തെ’ പരിഹസിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മീഡിയ സെൻററിന് കാവി നിറമടിച്ചത് വിവാദത്തിൽ. ലക്നോവിലെ മാൾ അവന്യൂവിലുള്ള കോൺഗ്രസ് ആസ്ഥാന മന്ദിരത്തിലെ മീഡിയ സെൻററിനാണ് അബദ്ധത്തിൽ കാവി നിറത്തിലുള്ള പെയിൻറടിച്ചത്.
മീഡിയ സെൻററിൽ പാർട്ടി വക്താവിെൻറ മുറിയിലെ ചുവരുകൾക്കാണ് കാവി നിറത്തിലുള്ള പെയിൻറടിച്ചത്. മീഡിയ സെൻററിലെത്തിയ പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള സന്ദർശകരും ഇത് ശ്രദ്ധയിൽപെടുത്തി. തുടർന്ന് രാത്രിതന്നെ കാവിക്കു മുകളിൽ വെള്ളനിറമടിച്ചു.
ത്രിവർണത്തെ പ്രതിനിധീകരിച്ചാണ് വെള്ള- കാവി നിറങ്ങൾ തെരഞ്ഞെടുത്തതെന്ന് നേതാക്കൾ പറെഞ്ഞങ്കിലും രാത്രിയോടെ അതിനു മുകളിൽ വെള്ളപൂശി മായ്ക്കുകയായിരുന്നു.
സർക്കാർ ബസുകൾക്കും കെട്ടിടങ്ങൾക്കും കാവിനിറമടിച്ച യോഗി സർക്കാറിനെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.