ഗുവാഹത്തി: മുസ്ലിം ലീഗുമായി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കു കയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ പത്രിക നൽകാനെത്തിയപ്പോൾ ഉയർന്ന ഹരിതപതാകകൾ ഇതിന് തെളിവാണെന്നും മധ്യ അസമിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ യോഗി ആരോപിച്ചു.
‘ഉത്തർപ്രദേശിൽനിന്ന് ഒളിച്ചോടിയ രാഹുൽ ഗാന്ധി കേരളത്തിൽ പത്രിക നൽകിയിരിക്കുകയാണ്. അവിടെ പ്രചാരണഘോഷയാത്രയിൽ ഇന്ത്യയുടെ ത്രിവർണ പതാകയോ കോൺഗ്രസ് പതാകയോ കാണാനുണ്ടായിരുന്നില്ല. പകരം ചന്ദ്രക്കലയും നക്ഷത്രങ്ങളുമുള്ള മുസ്ലിം ലീഗിെൻറ ഹരിത പതാകയായിരുന്നു എങ്ങും.
രാജ്യവിഭജനത്തിനും ലക്ഷക്കണക്കിന് പേരുടെ കൊലപാതകത്തിനും ഉത്തരവാദികളാണ് ലീഗ്. അതേ പാർട്ടിയുമായാണ് കോൺഗ്രസ് രാഷ്ട്രീയ സഖ്യം രൂപപ്പെടുത്തിയത്-യോഗി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.