ചണ്ഡിഗഢ്: കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു ശനിയാഴ്ച പട്യാല ജയിലിൽനിന്ന് മോചിതനാവുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എച്ച്.പി.എസ് വർമ അറിയിച്ചു. 1988ൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ മരിച്ച കേസിൽ ഒരു വർഷം തടവ് അനുഭവിക്കുകയാണ് 59കാരനായ സിദ്ദു.
സുപ്രീംകോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് 2022 മേയ് 20ന് സിദ്ദു പട്യാലയിലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പഞ്ചാബ് ജയിൽ നിയമപ്രകാരം ജയിലിൽ നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവർക്ക് ഒരു മാസം അഞ്ചു ദിവസത്തെ ശിക്ഷാ ഇളവ് ലഭിക്കും. ഈ ഇനത്തിൽ മാർച്ച് 31 ഓടെ സിദ്ദുവിന് 45 ദിവസത്തെ ലീവ് ലഭിക്കും. ഇതാണ് മോചനത്തിന് വഴിവെക്കുന്നത്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് സിദ്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.