ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി റദ്ദാക്കി ഉത്തരവിറക്കുകയും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ് ര ഭരണ പ്രദേശമാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുകയും ചെയ്തതിനെതിരെ രാജ്യസഭയിൽ വൻ പ്രതിഷേധം. കശ്മീരിനുള്ള പ് രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ബി.ജെ.പി സർക്കാർ ഭരണഘടനയുടെ അന്ത്യം കുറിച്ചുവെന്ന് ഗുലാം നബി ആസാദ് രാജ്യസഭയിൽ പ്രതികരിച്ചു. ഇന്ത്യയുടെ ഭരണഘടനക്ക് വേണ്ടിയാണ് തങ്ങൾ നിലകൊണ്ടത്. ജീവൻപോലും ഭരണഘടനക്കായി നൽകാൻ തയാറാണ്. അതിനാൽ ഭരണഘടനക്കെതിരായ സർക്കാർ നീക്കത്തെ അപലപിക്കുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഇൗ ദിവസത്തെ അടയാളപ്പെടുത്തുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നീക്കം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് വൻ പ്രത്യാഘാതമാണുണ്ടാക്കുക. ജമ്മുകശ്മീരിലെ ജനങ്ങളെ തീവ്രവാദികളാക്കികൊണ്ട് സംസ്ഥാനം പിടിച്ചടക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണിതെന്ന് വ്യക്തമാണ്. ഇന്ത്യ കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. പാർലമെൻറിനോടും ജനാധിപത്യത്തോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മഹ്ബൂബ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച് പി.ഡി.പി എം.പിമാരായ മിർ ഫയാസ്, നാസിർ അഹമ്മദ് ലാവേ എന്നിവർ ഭരണഘടന കീറിയെറിഞ്ഞു. ഇവരെ രാജ്യസഭയിൽനിന്ന് പുറത്താക്കി. ഫയാസ് സ്വന്തം വസ്ത്രം കീറിയെറിഞ്ഞും പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.