കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് എം.എൽ.എമാർ റിസോർട്ടിൽ തുടരും

ബം​ഗ​ളൂ​രു: ബി.​എ​സ്. യെ​ദി​യൂ​ര​പ്പ രാ​ജി​വെ​ച്ച​ശേ​ഷ​വും ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർട്ട് രാ​ഷ്​​​ട്രീ​യ​ത്തി​ന് അ​റു​തി​യാ​യി​ല്ല. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി ജെ.​ഡി.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താ​ലും വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വ​രെ കോ​ൺ​ഗ്ര​സ്-​ജെ.​ഡി.​എ​സ് എം.​എ​ൽ.​എ​മാ​രെ ബം​ഗ​ളൂ​രു​വി​ന് അ​ടു​ത്തു​ള്ള റി​സോ​ർട്ടു​ക​ളി​ൽ​ത​ന്നെ നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ബി.​ജെ.​പി നേ​താ​ക്ക​ൾ എം.​എ​ൽ.​എ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​നീ​ക്കം.  

വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ എം.​എ​ൽ.​എ​മാ​രെ വീ​ട്ടി​ലേ​ക്ക് വി​ടി​ല്ലെ​ന്നും റി​സോ​ട്ടി​ൽ​ തു​ട​രു​മെ​ന്നും കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ ഡി.​കെ. ശി​വ​കു​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ന്​ അ​ടു​ത്തു​ള്ള ഹി​ൽ​ട്ട​ൺ​ റി​സോ​ട്ടി​ലാ​ണ്​ നി​ല​വി​ൽ ​എം.​എ​ൽ.​എ​മാ​ർ.

Tags:    
News Summary - Congress-JDS MLAs will stay in Resort -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.