കെ.ടി. രാമറാവു

കോൺഗ്രസിന് ഭാവി ഇല്ല, ചരിത്രം മാത്രമേ ബാക്കിയുള്ളൂവെന്ന് കെ.ടി. രാമറാവു

ഹൈദരാബാദ്: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന ഐ.ടി വ്യവസായ മന്ത്രി കെ.ടി. രാമറാവു. കോൺഗ്രസിന് ചരിത്രമേ ബാക്കിയുള്ളുവെന്നും ഭാവി ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. തെലങ്കാനയിലെ മഹബൂബ് നഗറിലെ കൊല്ലപ്പൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

കോൺഗ്രസിന് ഒരു അവസരം കൂടെ നൽകണമെന്ന് അടുത്തിടെ രാജ്യത്തെ ജനങ്ങളോട് അഭ്യർഥിച്ച രാഹുലിന് മറുപടിയായി കോൺഗ്രസിന് ഒന്നല്ല പത്ത് അവസരങ്ങൾ ജനങ്ങൾ നൽകിയിട്ടുണ്ടെന്നും അതിലൂടെ സംസ്ഥാനവും രാജ്യവും നശിപ്പിച്ച് കളഞ്ഞത് രാഹുൽ ഓർക്കണമെന്നും രാമറാവു പറഞ്ഞു.

കോൺഗ്രസിന് ഇനിയൊരു ഭാവി ഇല്ല. അതൊരു ചരിത്രമായി അവശേഷിക്കുന്നു. രാജ്യത്ത് കോൺഗ്രസ് വിജയിക്കാൻ ഇനി ഒരു സാധ്യതയും ഇല്ല. കോൺഗ്രസ് ജാതി ഭ്രാന്തുള്ള പാർട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി നേതാക്കൾ സംസാരിക്കുമ്പോഴെല്ലാം വിഷം ചീറ്റുകയാണെന്നും ഹിന്ദു- മുസ്ലീം വിഭാഗത്തെ പ്രകോപിപ്പിക്കുന്നതിനായി ബി.ജെ.പി മതത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഗ്യാസ് സിലിണ്ടറിന്റെ വില 400 രൂപയായിരുന്നു. ഇപ്പോൾ വില 1,050 രൂപ കടന്നു. അതിനാൽ നമുക്ക് ഈ രണ്ട് പാർട്ടികളും വേണ്ടെന്ന് ഞാൻ എല്ലാവരോടുമായി പറയുന്നു. ഞങ്ങൾക്ക് ക്ഷേമവും വികസനവും വേണം. ഞങ്ങൾക്ക് വേണ്ടത് പാവപ്പെട്ടവരെ പിന്തുണക്കുന്ന ഒരു സർക്കാരാണ്- രാമറാവു പറഞ്ഞു. 

Tags:    
News Summary - Congress Has No Future- KT Rama Rao

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.