Posted On
date_range Updated On
date_range കോൺഗ്രസ് ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാൽ തുടരും; രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല
ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാൽ എം.പി തുടരും. അജയ് മാക്കൻ എ.ഐ.സി.സി ട്രഷററായും മിലിന്ത് ദിയോറ, വിജയ് ഇന്ദർ സിഗ്ല എന്നിവർ ജോയിന്‍റ് ട്രഷററായും തുടരും. ജയ്റാം രമേശിന് തന്നെയാണ് കമ്യൂണിക്കേഷൻ വിഭാഗത്തിന്‍റെ ചുമതല വഹിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നേതാക്കൾക്ക് ചുമതലകൾ പുതുക്കി നിശ്ചയിച്ചത്.
അതേസമയം, കേരളത്തിന്‍റെ ചുമതലയിൽ നിന്ന് താരിഖ് അൻവറെ കോൺഗ്രസ് ഹൈക്കമാൻഡ് മാറ്റി. ദീപദാസ് മുൻഷിക്ക് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും നൽകി. പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെയും സചിൻ പൈലറ്റിന് ചത്തീസ്ഗഡിന്‍റെയും ചുമതലയും നൽകി.
അന്തരിച്ച മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപദാസ് മുൻഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.