Posted On
date_range Updated On
date_range എട്ടു എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി
ഗാന്ധിനഗർ: രാജ്യസഭ തെരഞ്ഞെടുപ്പിലെ കാലുമാറ്റത്തെ തുടർന്ന് ഗുജറാത്തിൽ എട്ട് എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കി. വിപ്പ് ലംഘിച്ചതിനാണ് നടപടി. ഇതിനുപുറമെ ആറുപേരെക്കൂടി പുറത്താക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. എല്ലാവരും രാജ്യസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയുമായി കൂട്ടുചേർന്ന വിമത നേതാവ് ശങ്കർസിങ് വഗേലയുടെ അനുയായികളാണ്.
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ അഹ്മദ് പേട്ടൽ നിർണായകവിജയം നേടിയതിന് പിന്നാലെയാണ് വിപ്പുലംഘിച്ച് ബി.ജെ.പിക്കൊപ്പം ചേർന്ന് വോട്ടുചെയ്ത എം.എൽ.എമാർക്കെതിരെ പാർട്ടി നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.