മാണ്ഡ്യ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി. കർണടകയിൽ ബംഗളൂരു-മൈസൂരു എകസ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് പാവപ്പെട്ടവനെ കൊള്ളയടിച്ചുവെന്നും ആണിക്കല്ല് വരെ ഇളക്കിയെന്നും മോദി.
കോൺഗ്രസ് മോദിയുടെ കുഴി തോണ്ടുന്നത് സ്വപ്നം കാണുകയാണ്. എന്നാൽ അമ്മമാരുടെയും സഹോദരിമാരുടെയും രാജ്യത്തെ ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷ തീർക്കുന്നുവെന്ന കാര്യം അവർക്കറിയില്ല. അവർ മോദിയുടെ കുഴി തോണ്ടുന്നതിനെ കുറിച്ച് സ്വപ്നം കാണുമ്പോൾ ഞാനിവിടെ ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ നിർമിക്കുന്നതിനും പാവപ്പെട്ടവരുടെ ജീവിതത്തിൽ ക്ഷേമം കൊണ്ടുവരുന്നതിനുമായി തിരക്കിട്ട പ്രവർത്തനങ്ങളിലായിരുന്നു. -മോദി പറഞ്ഞു.
കോൺഗ്രസിന്റെ കാലത്ത് പാവപ്പെട്ടവർ ഓരോ ആനുകൂല്യങ്ങൾ ലഭിക്കാൻ തൂണിനോടും കാലിനോടും ചെന്ന് ആവശ്യപ്പെടണമായിരുന്നു. എന്നാൽ ബി.ജെ.പി സർക്കാറിന്റെ കാലത്ത് ആനുകൂല്യങ്ങൾ അവരുടെ വീട്ടുപടിക്കലെത്തി.
രാജ്യത്ത് പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. കർണാടകമാറുകയാണ്. ഇന്ത്യയും. അടിസ്ഥാന സൗകര്യ വികസനം കൊണ്ട് സൗകര്യം കൂടുക മാത്രമല്ല, തൊഴിൽ, നിക്ഷേപം എന്നിവയും ലഭിക്കുന്നു -മോദി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.