ന്യൂഡൽഹി: മുത്തലാഖ് ബിൽ പാസാക്കാനുള്ള അതിവ്യഗ്രതയെ എതിർക്കുന്നതിെൻറ പേരിൽ പുരുഷ മുസ്ലിം പാർട്ടിയെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര േമാദിെക്കതിരെ ദ്വിമുഖ ആക്രമണവുമായി കോൺഗ്രസ്.
സ്ത്രീരക്ഷകനായി ചമയുന്ന മോദിയെ വനിത സംവരണ ബിൽ വർഷകാല പാർലമെൻറ് സമ്മേളനത്തിൽ പാസാക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹത്തിന് കത്തയച്ചു. കോൺഗ്രസിനെതിരായ ആരോപണം പാർലമെൻറിൽ ഉന്നയിക്കാൻ ബി.ജെ.പിയെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ വെല്ലുവിളിക്കുകയും ചെയ്തു.
യു.പിയിലെ അഅ്സംഗഢിൽ നടന്ന പൊതുയോഗത്തിൽ, കോൺഗ്രസിനെ പുരുഷ മുസ്ലിംകളുടെ പാർട്ടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത്. മുസ്ലിം വനിതകളുടെ ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ ശ്രമിക്കുേമ്പാൾ തടസ്സം തീർക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് മോദി കുറ്റപ്പെടുത്തി. മുത്തലാഖ് ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും, പ്രതിപക്ഷത്തിെൻറ എതിർപ്പുമൂലം രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിട്ടില്ല.
മോദി മാപ്പുപറയണമെന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പരാമർശം അദ്ദേഹത്തിെൻറ രോഗാതുര മനോഭാവമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കാര്യാലയത്തിെൻറ അന്തസ്സിടിക്കുകയാണ് പ്രധാനമന്ത്രി നിരന്തരം ചെയ്യുന്നത്. സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ഒരു പാർട്ടിയെയാണ് മുസ്ലിം പാർട്ടിയെന്ന് പ്രധാനമന്ത്രി പറയുന്നത്. അദ്ദേഹം പ്രസ്താവന പിൻവലിക്കണം.
പ്രധാനമന്ത്രിയുടെ രോഗാതുര മനസ്സ് ദേശീയ തലത്തിൽതന്നെ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. ചരിത്രത്തിനോ വസ്തുതകൾക്കോ നിരക്കാത്ത പ്രസ്താവനകളാണ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്. ആ പദവിയിൽ ഇരിക്കുന്നയാൾ ബി.ജെ.പിയുടെ മാത്രമല്ല, എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. ചരിത്രം അറിയാത്ത മോദി സ്വന്തം ചരിത്രമാണ് എഴുതുന്നത്. മുത്തലാഖ് ബില്ലിെൻറ കാര്യത്തിൽ പാർലമെൻറിനെ മറികടക്കാൻ സർക്കാർ ശ്രമിക്കുന്നതിനെ തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് ആനന്ദ് ശർമ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.