ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിൽ മുഖ്യമന്ത്രിയായി തുടരുന്നതിൽ സന്തോഷമില്ലെന്ന് പറഞ്ഞ് വിവാദത്തിലായ എച്ച്.ഡി. കുമാരസ്വാമിക്കായി പ്രതിരോധം തീർക്കാൻ കോൺഗ്രസ് വക്താക്കൾക്ക് നിർദേശം. കുമാരസ്വാമി പെട്ടെന്ന് വികാരാധീനനാകുന്ന വ്യക്തിയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
സഖ്യസർക്കാറിലെ പ്രധാന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെയും അതുപോലെ കോൺഗ്രസ് ഉൾപ്പെട്ട സർക്കാറിനെയും പ്രതിരോധിക്കാനാണ് തങ്ങൾക്ക് ലഭിച്ച നിർദേശമെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു. പാർട്ടി വക്താക്കളുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു കഴിഞ്ഞദിവസം ചർച്ച നടത്തി.
ചാനലുകളിൽ ചർച്ചക്ക് പോകുമ്പോഴോ വാർത്താക്കുറിപ്പ് നൽകുമ്പോഴോ സഖ്യസർക്കാറിനെയും ജെ.ഡി.എസിനെയും പിന്തുണക്കണമെന്നാണ് നിർദേശം. സഖ്യസർക്കാറിലെ മുഖ്യമന്ത്രിയായതോടെ കാളകൂട വിഷം കഴിച്ച ശിവെൻറ അവസ്ഥയിലാണ് താനെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഇത് വിവാദമായതോടെയാണ് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.