ഗോവയിൽ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് 

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിൽ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് കോണ്‍ഗ്രസ്. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസിനാണ് ആദ്യം അവസരം നല്‍കേണ്ടതെന്ന് നേതൃത്വം അവകാശപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹ മനോഹര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പരീക്കറിനെ ക്ഷണിച്ചത്. 40 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 13 ഉം കോണ്‍ഗ്രസിന് 17 ഉം അംഗങ്ങളാണുള്ളത്. 

എന്നാൽ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി)യുടെയും ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്പി)യുടെയും രണ്ടു സ്വതന്തരുടെയും പിന്തുണയടക്കം കേവല ഭൂരിപക്ഷത്തിനുള്ള 21 പേരുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കാണിച്ച് നല്‍കിയ ലിസ്റ്റ് പരിഗണിക്കാതെയാണ് ഗവര്‍ണര്‍ ബി.ജെ.പിയെ ആദ്യം വിളിച്ചതെന്നും കോൺഗ്രസ് ആരോപിക്കുന്നു. 

മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും രണ്ടിടത്തും ഒരാളുടെ ഭൂരിപക്ഷമുണ്ടെന്നാണ് ബിജെപി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഗോവയില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനവകുപ്പുകളും എം.ജി.പിക്കും ജി.എഫ്.പിക്കും വാഗ്ധാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

Tags:    
News Summary - Congress cries foul as Goa slips out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.