ചെന്നൈ: രാജ്യത്ത് നിന്ന് കോൺഗ്രസിനെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഞായറാഴ്ച കാരക്കാലിൽ ബി.ജെ.പി പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ കുടുംബ ഭരണമാണ് നടക്കുന്നത്. രാജ്യമെങ്ങും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെയാണ് ബി.ജെ.പിയിൽ ചേരുന്നത്.
കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കാതെ അഴിമതി നടത്താനാണ് നാരായണ സാമി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. കോൺഗ്രസ് സർക്കാർ അവരുടെ കൊള്ളരുതായ്മ കാരണമാണ് താഴെ വീണത്.
ചടങ്ങിൽ എം.എൽ.എ സ്ഥാനം രാജിവെച്ച ജോൺകുമാർ, വെങ്കടേശൻ, സ്പീക്കർ ശിവകൊളുന്തുവിെൻറ സഹോദരൻ രാമലിംഗം എന്നിവർ ബി.ജെ.പിയിൽ ചേർന്നു. നേരത്തെ ശിവകൊളുന്തു സ്പീക്കർ സ്ഥാനം രാജിവെച്ച് ലഫ്.ഗവർണർക്ക് കത്ത് നൽകി. ഇദ്ദേഹവും ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.