ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് സംസാരിച്ചതിന് പിന്നാലെ ചില കുടിയേറ്റ തൊഴിലാളികളെ ഡൽഹി പൊലീസ് പ്രതിരോധ തടവിൽ പാർപ്പിച്ചതായി കോൺഗ്രസ്. എന്നാൽ, ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. ‘രാഹുൽ ഗാന്ധി വരികയും കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചതിന് ശേഷം അദ്ദേഹത്തിെൻറ അനുയായികൾ അവരുടെ വണ്ടിയിൽ തൊഴിലാളികളെ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഒരു പൊലീസുകാരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്.
‘രാഹുൽ ഗാന്ധി ഞങ്ങളെ കാണാൻ വന്നിരുന്നു. നമ്മുടെ ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി. ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. 50 ദിവസത്തോളമായി ജോലിയില്ല. എല്ലാത്തിനും പരിഹാരം കാണാൻ എന്തെങ്കിലും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ആരെങ്കിലും ഞങ്ങളെ കാണാൻ എത്തിയതിൽ അതീവ സന്തോഷം. -മഹേഷ് കുമാർ എന്ന കുടിയേറ്റ തൊഴിലാളി പറഞ്ഞു.
ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. പലരും കാൽനടയായി സ്വദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.