രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ ക്രൂരത; കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ സോണിയ

കോൺഗ്രസ് ചിന്തൻ ശിബിരത്തിന് തുടക്കം. അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധ ക്രൂരത വർധിച്ചുവരികയാണെന്നും മോദി അന്വേഷണ വിഭാഗങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയ പറഞ്ഞു.

പാർട്ടിക്ക് പുത്തനുണർവ് നൽകാനുള്ള ചർച്ചകൾക്കായി കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് തുടക്കം കുറിച്ചത്. പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച സോണിയാ ഗാന്ധി കേന്ദ്രസർക്കാരിനും ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

ജനങ്ങൾ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരായ ചർച്ചക്കുള്ള സമയമാണിത്. ന്യൂനപക്ഷങ്ങൾക്ക് എതിരായ ക്രൂരത രാജ്യത്ത് തുടരുകയാണ്. ന്യൂനപക്ഷങ്ങൾ ഈ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. നെഹ്‌റുവിനെപ്പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും കേന്ദ്രസർക്കാർ ഇല്ലാതാക്കുകയാണെന്ന് സോണിയ ആരോപിച്ചു. മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവർ പറഞ്ഞു. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളും പ​ങ്കെടുക്കുന്നുണ്ട്. 

Tags:    
News Summary - congress chintan shivir begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.