'കഴിക്കുന്ന ഭക്ഷണത്തിൻെറ പേരിൽ ജനങ്ങളെ കശാപ്പ് ചെയ്യുന്നു; ഇന്ത്യ മധ്യകാല യുഗത്തിൽ'

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ബി.െജ.പിക്കും നരേന്ദ്രമോദിക്കും രൂക്ഷ വിമർശം. മോദി ഭരണത്തിൽ കഴിക്കുന്ന ഭക്ഷണത്തിൻറെ പേരിൽ ജനങ്ങളെ കശാപ്പ് ചെയ്യുകയാണ്. കോൺഗ്രസ് ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മെ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നത്. സാമൂഹ്യ സൗഹാർദമില്ലാതെ തന്നെ രാജ്യത്തെ വളർത്താൻ കഴിയുമെന്ന് വിശ്വസിക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. രാജ്യത്തിൻറെ വൈദഗ്ധ്യവും അനുഭവ സമ്പത്തും അറിവും ഒരു വ്യക്തിയുടെ മഹത്വത്തിനു നീക്കിവെക്കുകയാണെന്നും രാഹുൽ പറഞ്ഞു.

നേരത്തേ സോണിയാ ഗാന്ധി പ്രസംഗിക്കവേ  എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ പടക്കത്തിന് തീ കൊളുത്തിയിരുന്നു. പടക്കത്തിൻറെ ശബ്ദം പ്രസംഗിക്കാനെത്തിയ സോണിയക്ക് അലോസരം സൃഷ്ടിച്ചു. ശബ്ദം നിയന്ത്രിക്കാൻ സോണിയ നിർദേശം നൽകിയെങ്കിലും പടക്കം പൊട്ടിക്കൊണ്ടേയിരുന്നു. ഇക്കാര്യം രാഹുൽ പ്രസംഗത്തിനിടെ ഉണർത്തി. ഒരു തീ ആളിക്കത്തിയാൽ അത് കെടുത്താൻ പാടാണ്. ഇതാണ് തനിക്ക് ബി.ജെ.പി പ്രവർത്തകരോട് പറയാനുള്ളത്. നിങ്ങൾ രാജ്യത്തിന് തീ വെച്ചാൽ അത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇന്ന് ബി.ജെ.പി രാജ്യത്തുടനീളം അക്രമത്തിന്റെ അഗ്നി പടർത്തുകയാണ്- രാഹുൽ വ്യക്തമാക്കി. 

കോപത്തിൻെറ രാഷ്ട്രീയത്തിനെതിരെ നമ്മൾ പോരാടും. ബി.ജെ.പി പ്രവർത്തകരെ നമ്മുടെ സഹോദരീ സഹോദരന്മാരായി പരിഗണിക്കുന്നു. എന്നാൽ അവരോട് യോജിക്കുന്നില്ല. അവർ ശബ്ദം ഉയർത്തുന്നത് തടയുന്നു. ഞങ്ങൾ സംസാരിക്കാൻ അനുവദിക്കുകയാണ്. അവർ അപമാനിക്കുന്നു, ഞങ്ങൾ ബഹുമാനിക്കുന്നു. രാഷ്ട്രീയം ജനങ്ങളുടേതാണ്, എന്നാൽ ഇന്ന് രാഷ്ട്രീയം ജനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നില്ല. ജനങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ രാ‍‍ഷ്ട്രീയം ഉപയോഗപ്പെടുത്തിയില്ല, മറിച്ച് അവരെ ചവിട്ടുകയാണ് ചെയ്തത്. നമ്മുടെ കാലത്തെ രാഷ്ട്രീയം നമ്മളിൽ പലരും നിരാശരാക്കിയിരിക്കുന്നു. ഇന്ന് രാഷ്ട്രീയത്തിൽ ദയയും സത്യവും കുറവാണ്. താഴ്മയോടെയാണ് ഞാൻ കോൺഗ്രസ് പ്രസിഡന്റ് പദവി സ്വീകരിക്കുന്നത്, ഞാൻ എപ്പോഴും മഹാന്മരുടെ നിഴലിലാണ് നടക്കുന്നത്.

കോൺഗ്രസ് ഒരു പുരാതന ആശയമാണ്. പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമുള്ള ആശയമാണ് ബി.ജെ.പിയുടേതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ. ഇത് സത്യമല്ല. ഇന്ത്യയിൽ രണ്ട് ആശയങ്ങളാണ് ഏറ്റുമുട്ടുന്നത്. സ്വന്തം ആശയവും മറ്റുള്ളതും തമ്മിൽ. ബി.െജ.പി സ്വന്തത്തിന് വേണ്ടി പോരാടുകയാണ്. കോൺഗ്രസ് സമൂഹ്യസേവനത്താൽ നയിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Congress Chief Says PM Taking India Down 'Medieval' Path, People Being 'Butchered' for What They Eat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.