സൈനികരുടെ വീരമൃത്യു ഞെട്ടിപ്പിക്കുന്നത്​ -കോൺഗ്രസ്​

ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ്​ ആക്രമണത്തിൽ മൂന്ന്​ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന്​ കോൺഗ്രസ്​. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിഷയത്തിൽ സ്ഥിരീകരണം നൽകണമെന്ന്​ കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല ട്വിറ്ററിൽ ആവശ്യപ്പെട്ടു. 

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട്​ സൈനികരുമാണ്​ കൊല്ലപ്പെട്ടത്​. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ്​ സംഭവം.  

1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക്​ ജീവൻ നഷ്​ടമാകുന്നത്​. പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥർ ചർ​ച്ച തുടങ്ങി. 

Tags:    
News Summary - congress calls Galwan shocking attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.