ഡൽഹി ഓർഡിനൻസ്: കെജ്‌രിവാളിനെ പിന്തുണച്ച് കോൺഗ്രസും

ന്യൂഡൽഹി: ഡൽഹിയിലെ നിയമനങ്ങളും സ്ഥലംമാറ്റവും സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെ എതിക്കുന്നതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി കോൺഗ്രസും. ഡൽഹിയിലെ നിയമനങ്ങളിൽ സംസ്ഥാന സർക്കാരിന് പൂർണ അധികാരമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി വിധിയെ മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നത്. നിയമനങ്ങളിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവർണർക്ക് പരമാധികാരം നൽകുന്നതാണ് ഓർഡിനൻസ്.

പാർലമെന്റിൽ പുറപ്പെടുവിച്ച ഡൽഹി ഓർഡിനൻസിനെ കോൺഗ്രസ് എതിർക്കുമെന്ന് മുതിർന്ന നേതാവ് കെ.സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളിൽ നിന്ന് കെജ്‌രിവാൾ ഇന്നലെ മുതൽ പിന്തുണ തേടിയിരുന്നു. രാജ്യസഭയിൽ ഓർഡിനൻസ് തടയുന്നതിനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം മെയ് 24, 25 തിയ്യതികളിൽ ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെയെയും എൻ.സി.പി നേതാവ് ശരദ് പവാറിനെയും കാണുമെന്നും റിപ്പോർട്ടുണ്ട്. 

Tags:    
News Summary - Congress Backs AAP, To Oppose Centre's Move On Postings In Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.