തട്ടിപ്പുകാരും സർക്കാറുമായി ഒത്തുകളി -കോൺഗ്രസ്​

ന്യൂഡൽഹി: തട്ടിപ്പു നടത്തി രാജ്യം വിട്ട വൻകിട വ്യവസായികളും ​േമാദി സർക്കാറുമായി ഒത്തുകളിയുണ്ടെന്ന്​ കോൺഗ്ര സ്​. വൻകിടക്കാർ അഞ്ചു വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപ ബാങ്കുകളിൽനിന്ന്​ കൊള്ളയടിച്ചു കടന്നു കളഞ്ഞിട്ടും, അതിലൊരാളെപോലും ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സർക്കാറിന്​ കഴിഞ്ഞില്ലെന്ന്​ കോൺഗ്രസ്​ കുറ്റപ്പെടുത്തി.

‘‘സഹ​സ്ര കോടികളുടെ തട്ടിപ്പു നടത്തുക. ഒരു പരിശോധനയിലും പെടാതെ രാജ്യത്തുനിന്ന്​ കടന്നുകളയുക. അവിടെ സുഖവാസം നടത്തി സി.ബി.​െഎയെയും എൻ​േഫാഴ്​സ്​മെ​​ൻറിനെയും നോക്കുകുത്തിയാക്കുക. നരേന്ദ്ര മോദിയുള്ളതുകൊണ്ട്​ ഇതൊക്കെ നടക്കും. ബാങ്ക്​ തട്ടിപ്പു നടത്തിയവരെ രക്ഷപ്പെടുത്തുന്ന കമ്പനി പ്രധാനമന്ത്രി മോദി നടത്തുന്നതുപോലെയുണ്ട്​’’ ^കോൺഗ്രസ്​ വക്​താവ്​ രൺദീപ്​സിങ്​ സുർജേവാല പറഞ്ഞു.

Tags:    
News Summary - Congress attacks Modi govt over British report on Nirav- Surjewala- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.