'ബി.ജെ.പിയിൽ നല്ല ബഹുമാനം കിട്ടുന്നുണ്ടല്ലേ'; ഹാർദിക് പട്ടേലിനെ പരിഹസിച്ച് ഗുജറാത്ത് കോൺഗ്രസ്

മുൻ​ നേതാവ് ഹാർദിക് പട്ടേലിനെ പരിഹസിച്ച് ഗുജറാത്ത് കോൺഗ്രസ്. ഗുജറാത്തിൽ ബി.ജെ.പി നടത്തുന്ന ഗൗരവ് യാത്രയുടെ ഉദ്ഘാടന വേളയിൽ പങ്കെടുത്ത നേതാക്കളുടെ പട്ടികയിൽ ഹാർദിക് പട്ടേലിന് ഇടം ലഭിക്കാത്തതിനെതുടർന്നാണ് പരിഹാസം. മേയിൽ ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു. പാർട്ടിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന പരാതിയാണ് രാജിക്ക് കാരണമായി പറഞ്ഞിരുന്നത്.

ഗുജറാത്ത് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹാർദിക് പട്ടേലിനെ കടന്നാക്രമിച്ചത്. 'ഹാർദിക് പട്ടേലിന് ബി.ജെ.പിയിൽ പൂർണ്ണമായ ബഹുമാനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ കേട്ടു. അദ്ദേഹം ഇന്നലെ ബി.ജെ.പിയുടെ പരിപാടിയിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു. അദ്ദേഹം തലപ്പാവ് ധരിച്ച് വെള്ള ഷർട്ടും പുറത്തെടുത്തു... ഹാർദിക് ഭായിക്ക് വളരെ മോശം കാര്യമാണ് സംഭവിച്ചത്'-ട്വീറ്റിൽ പറയുന്നു. .

ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയാണ് മെഹ്‌സാനയിൽ ഗുജറാത്ത് ഗൗരവ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. കോൺഗ്രസ് പറയുന്നതനുസരിച്ച്, ഹാർദിക് പട്ടേൽ പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും കോൺഗ്രസ് പറയുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിയിരിക്കെയാണ് ഹാർദിക് പട്ടേൽ ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ "ഒരു പുതിയ അധ്യായം ആരംഭിക്കുമെന്നും ചെറിയ പട്ടാളക്കാരനായി പാർട്ടിയിൽ പ്രവർത്തിക്കുമെന്നുമാണ് ഹാർദിക് പട്ടേൽ അന്ന് പറഞ്ഞത്. സംവരണത്തിനായുള്ള പാട്ടിദാർ സമുദായത്തിന്റെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയാണ് ഹാർദിക് പട്ടേൽ രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേർന്നിരുന്നു. 2019ലായിരുന്നു ഇത്.

Tags:    
News Summary - wore a turban, white shirt': Congress mocks Hardik Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.