മോദിക്കെതിരായ തെളിവുകൾ പാർലമെൻറിൽ വെക്കാൻ രാഹുലിനോട് കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പാർലമെൻറിൽ ഉന്നയിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദിക്കെതിരെ തൻെറ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന രേഖകൾ തുറന്നുകാട്ടാൻ രാഹുൽ തയ്യാറാകണം. കോൺഗ്രസ്- ബി.ജെ.പി സൌഹൃദ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

"യഥാർത്ഥത്തിൽ രാഹുൽ ഗാന്ധിയുടെ കൈവശം അഴിമതി നടത്തുന്നതിൽ മോദിയുടെ സ്വകാര്യ ഇടപെടലുകളുടെ തെളിവുകളുണ്ടെങ്കിൽ പിന്നെ എന്താണ് അത് പാർലമെന്റിന് മുന്നിൽ വെളിപ്പെടുത്താത്തത്.‍ സൌഹൃദ മത്സരമാണ് ഇവിടെ നടക്കുന്നത്. ബി.ജെ.പിക്ക് കോൺഗ്രസിനെതിരെ അഗസ്ത വെസ്റ്റ്ലാൻഡ് കോപ്ടർ ഇടാപാടുണ്ട്. കോൺഗ്രസിന് ബി.ജെ.പിക്കെതിരായി സഹാറ-ബിർള അഴിമതിയുമുണ്ട് "-കെജ്രിവാൾ ട്വിറ്ററിലൂടെ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് സഭക്കകത്ത് സംസാരിക്കാനുള്ള അനുമതിയില്ലെങ്കിൽ പൊതുയിടത്ത് സംസാരിക്കാൻ ധൈര്യം കാണിക്കട്ടെയെന്ന് ആം ആദ്മി നേതാവ് ആഷിഷ് ഖേതൻ ട്വീറ്റ് ചെയ്തു. മോദിക്കെതിരായ ആരോപണം വ്യാജവും അടിസ്ഥാനരഹിതമാണെന്ന് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അനന്ത് കുമാർ പ്രതികരിച്ചു.

നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​െൻറ തെളിവ്​ ത​െൻറ കൈവശമുണ്ടെന്ന്​ രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശ​െപ്പട്ടിരുന്നു. അതുകൊണ്ടാണ്​ പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്​. ഞാൻ സംസാരിക്കുന്നത്​ പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണി​െൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 
 

Tags:    
News Summary - Cong, BJP indulge in friendly match: Kejriwal ‘dares’ Rahul Gandhi to expose PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.