തെരഞ്ഞെടുപ്പിന്​ മു​േമ്പ ബി.ജെ.പി സർക്കാറി​െൻറ സത്യപ്രതിജ്​ഞ പ്രഖ്യാപിച്ച്​ യെദിയൂരപ്പ

ബംഗളൂരു: ​കോൺഗ്രസും ബി.ജെ.പിയും ശക്​തമായ പോരാട്ടം കാഴ്​ചവെക്കുന്ന കർണാടകയിൽ അമിത ആത്​മവിശ്വാസ പ്രകടനവുമായി ​െയദിയൂരപ്പ. ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും മെയ്​ 17ന്​ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും യെദിയുരപ്പ പറഞ്ഞു.

ബി.​െജ.പിയുടെ മുഖ്യമന്ത്രി സ്​ഥനാർഥിയായ യെദിയൂരപ്പ ശിക്കാരിപുരയിൽ നിന്നാണ്​ മത്​സരിക്കുന്നത്​. രാവിലെ വോട്ട്​ രേഖപ്പെടുത്തിയശേഷം തെരഞ്ഞെടുപ്പ്​ ക​ഴിഞ്ഞുള്ള നടപടികൾ മാധ്യമങ്ങളോട്​ യെദിയുരപ്പ വിശദീകരിച്ചു. 

മെയ്​ 15 ന്​ ഫലം പ്രഖ്യാപിച്ച ഉടൻ താൻ ഡൽഹിയിലേക്ക്​ പോയി പ്രധാനമന്ത്രി നരേന്ദ്രമോദി​യെ സന്ദർശിക്കും. മെയ്​ 17 ന്​ നടക്കുന്ന സത്യപ്രതിജ്​ഞാ ചടങ്ങിലേക്ക്​ അദ്ദേഹത്തെയും മറ്റുള്ളവരെയും ക്ഷണിക്കുമെന്നും ​െയദിയുരപ്പ പറഞ്ഞു.  

224 അംഗ നിയമസഭയിൽ 145 മുതൽ 150 സീറ്റ്​ വരെ ബി.ജെ.പി നേടുമെന്നും യെദിയൂരപ്പ പ്രവചിച്ചു. പ്രചാരണാർഥം മൂന്ന്​ തവണ സംസ്​ഥാനമൊട്ടാകെ താൻ സന്ദർശിച്ചിട്ടുണ്ട്​. വൻ മാർജിനിൽ വിജയിക്കുമെന്ന്​ 100 ശതമാനം ആത്​മവിശ്വാസമു​ണ്ട്​. ഇന്ന്​ വൈകീട്ട്​ എക്​സിറ്റ്​ പോൾ പ്രവചനം എന്താണെന്ന്​ നോക്കാമെന്നും യെദിയൂരപ്പ പറഞ്ഞു. 

Tags:    
News Summary - Confident Yeddyurappa Announces "Date" For Swearing-In - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.