Posted On
date_range Updated On
date_range മംഗളൂരുവിൽ ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർ മരിച്ചു
മംഗളൂരു: നഗരത്തിലെ നന്തൂറിൽ കണ്ടക്ടർ ബസിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റതിനെത്തുടർന്ന് മരിച്ചു. സൂറത്ത്കൽ തഡമ്പയിൽ സ്വദേശി എസ്. ഗുരു (23) ആണ് മരിച്ചത്.
മംഗളൂരുവിൽ നിന്ന് കാട്ടിപ്പള്ളയിലേക്ക് പോവുകയായിരുന്ന നമ്പർ 15 സിറ്റി ബസിൽ നിന്നാണ് ഗുരു വീണത്. ബസ് കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ചവിട്ടുപടിയിൽ നിന്ന കണ്ടക്ടർ ദൂരേക്ക് പതിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ ഗുരുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.