അലാവുദ്ദീ​െൻറ അത്​ഭുതവിളക്ക്​ സ്വന്തമാക്കി ഡോക്​ടർ; ജിന്ന്​ വരാതാ​യതോടെ പൊലീസിൽ പരാതി, പണം തട്ടിയ രണ്ടുപേർ പിടിയിൽ

മീററ്റ്​: അലാവുദ്ദ​​ീ​െൻറ അത്​ഭുത വിളക്കാണെന്ന്​ ഡോക്​ടറെ പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയ രണ്ടുപേർ അറസ്​റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.

ഡോക്​ടർ ലാ ഖാനാണ്​ തട്ടിപ്പിന്​ ഇരയായത്​. ത​െൻറ അടുത്ത്​ ഒരു സ്​ത്രീ ചികിത്സ തേടിയെത്തിയിരുന്നു. പിന്നീട്​ സ്​ത്രീയെ വീട്ടിലെത്തി ഒരു മാസത്തോളം ചികിത്സിച്ചു. ആ സ്​ത്രീ അവരുടെ വീട്ടിൽ സ്​ഥിരമായി എത്തുന്ന ഒരു ബാബയെക്കുറിച്ച്​ തന്നോട്​ പറയുകയും അദ്ദേഹത്തി​െൻറ മാന്ത്രിക വിദ്യകളെക്കുറിച്ച്​ വിശ്വസിപ്പിക്കുകയുമായിരുന്നു. ബാബയെ കാണാൻ അവർ നിർബന്ധിക്കുകയും ചെയ്​തു. പിന്നീട്​ ബാബയെ കാണാൻ ചെന്നു. മാന്ത്രികനാണെന്ന്​ തന്നെ വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു അവിടെ നടന്നതെല്ലാം -ഡോക്​ടർ പൊലീസിനോട്​ പറഞ്ഞു.

അവർ തനിക്ക്​ ഒന്നരകോടി വില വരുന്ന വിളക്ക്​ നൽകാ​െമന്ന്​ ഉറപ്പ്​ നൽകുകയായിരുന്നു. അത്രയും പണം ഇല്ലാത്തതിനാൽ 31 ലക്ഷം നൽകി വിളക്ക്​ വാങ്ങി. അലാവുദ്ദീ​െൻറ വിളക്ക്​ ആണെന്നും വിളക്ക്​ കൈവശം വെച്ചാൽ ജിന്ന്​ പ്രത്യക്ഷപ്പെടുമെന്നും സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൈവരു​മെന്നും അവർ വിശ്വസിപ്പിച്ചു.

ഒരിക്കൽ ബാബയെ കാണാൻ ചെന്നപ്പോൾ അലാവുദ്ദീനായി വേഷം ധരിച്ചൊരാൾ ത​െൻറ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അപ്പോൾ അലാവുദ്ദീനായി എത്തിയത്​ ആരാണെന്ന്​ മനസിലായില്ല. പണം തട്ടിയ മുങ്ങിയ ഒരാൾ വേഷം ​െകട്ടിയതാണെന്ന്​ പിന്നീട്​ മനസിലായി -ഡോക്​ടർ പറഞ്ഞു.

തട്ടിപ്പ്​ മനസിലാക്കിയ ഡോക്​ടർ പൊലീസിൽ പരാതി നൽകുകയും രണ്ടുപേരെ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. ഇക്രാമുദ്ദീൻ, അനീസ്​ എന്നിവരാണ്​ അറസ്​റ്റിലായത്​​. ഇവർ ഡോക്​ടർക്ക്​ കൈമാറിയ സ്വർണ നിറത്തിലുള്ള വിളക്കും പിടിച്ചെടുത്തു. പ്രതികളായ രണ്ടുപേരും മന്ത്രവാദത്തി​െൻറ പേരിൽ നിരവധി വീടുകളിലെത്തി തട്ടിപ്പ്​ നടത്തിയിരുന്നതായി പൊലീസ്​ പറഞ്ഞു. ഡോക്​ടർ ചികിത്സിച്ചിരുന്ന സ്​ത്രീയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. തട്ടിപ്പിന്​ ശേഷം അവർ ഒളിവിലാണെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ അമിത്​ റായ്​ പറഞ്ഞു. 

Tags:    
News Summary - Con Artists Summon Alladin, Sell His Lamp To UP Doctor For 31 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.