വിവാഹാഘോഷങ്ങൾക്കിടെ വിക്കിക്കും കത്രീനക്കുമെതിരെ അഭിഭാഷകന്‍റെ പരാതി

മുംബൈ: താരങ്ങളായ ക​ത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹമാണ്​ ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. രാജസ്​ഥാൻ ബർവാരയിലെ ഹോട്ടൽ സിക്​സ്​ സെൻസെസ്​ ​േഫാർട്ടിലാണ്​ ഇരുവരുടെയും വിവാഹം. ഡിസംബർ ഏഴുമുതൽ ഡിസംബർ 19വരെയാണ്​ ആഘോഷങ്ങൾ.

ബോളിവുഡിൽ ആഡംബര വിവാഹത്തിന്‍റെ ആഘോഷങ്ങൾ കൊഴു​ക്കു​േമ്പാൾ കത്രീനക്കും വിക്കിക്കും ഹോട്ടൽ ഉടമക്കുമെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്​ രാജസ്​ഥാനിലെ ഒരു അഭിഭാഷകൻ. സവായ്​ മധോപൂരിലെ ജില്ല ലീഗൽ സർവിസസ്​ അതോറിറ്റിക്കാണ്​ അഭിഭാഷകനായ നേത്രബിന്ദ്​ സിങ്​ ജാദൂൻ പരാതി നൽകിയത്​. ചൗത്ത്​ മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞുവെന്നാണ്​ ഇവർക്കെതിരായ പരാതി.

ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ്​ ഹോട്ടൽ സ്​ഥിതി ​ചെയ്യുന്നത്​. ഡിസംബർ ആറുമുതൽ 12വരെ ഹോട്ടൽ മാനേജ്​മെന്‍റ്​ ഇൗ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്​.

ദിവസേന നിരവധി ഭക്തർ എത്തുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ്​ ചൗത്ത്​ മാതാ ക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി ഹോട്ടൽ മാനേജ്​മെന്‍റ്​ തടഞ്ഞു. ഇതുമൂലം ഭക്തർ പ്രശ്​നങ്ങൾ നേരിടുന്നു. ഭക്തരരുടെ പ്രശ്​നങ്ങൾ ഉയർത്തിക്കാട്ടിയാണ്​ ജാദൂർ ജില്ല സർവിസസ്​ അതോറിറ്റിക്ക്​ പരാതി നൽകിയത്​​. ജനവികാരം മാനിച്ച്​ പാത സഞ്ചാരയോഗ്യമാക്കണം -അഭിഭാഷകന്‍റെ പരാതിയിൽ പറയുന്നു.

വി.ഐ.പികളടക്കം നിരവധി പേരാണ്​ താരവിവാഹത്തിനെത്തുക. കരൺ ​േജാഹർ, ഫറാ ഖാൻ, അലി അബ്ബാസ്​ സഫർ, കബീർ ഖാൻ, മിനി മാത്തൂർ, രോഹിത്​ ഷെട്ടി തുടങ്ങിയവർ വിവാഹത്തിന്​ അതിഥികളായെത്തും. 

Tags:    
News Summary - Complaint filed against Katrina Kaif and Vicky Kaushal in Sawai Madhopur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.